അത്​ലാൻറ​ക്കെതിരെ ഗോൾ നേടിയപ്പോൾ പി.എസ്​.ജി താരങ്ങളായ നെയ്​മറി​േൻറയും കിലിയൻ എംബാപ്പെയുടേയും ആഹ്ലാദം

സ്വപ്​നങ്ങൾക്കരികെ അത്​ലാൻറ വീണു, നാടകീയ ജയ​ത്തോടെ പി.എസ്​.ജി സെമിയിൽ

ലിസ്​ബൺ​: ഫുട്​ബാൾ ചരിത്രത്തിലെ തങ്ങളുടെ നിറപ്പകിട്ടാർന്ന വിജയഭേരിക്ക്​ തൊട്ടരികിലായിരുന്നു അരങ്ങേറ്റക്കാരായ അത്​ലാൻറ. ആ​േഘാഷവേളകൾക്ക്​ നിമിഷാർധങ്ങൾ മാത്രമിരിക്കെ അവസാനഘട്ടത്തിലേറ്റ രണ്ടു പ്രഹരങ്ങളിൽ അവരുടെ അതുല്യ സ്വപ്​നങ്ങൾ തകർന്നുവീണു. എതിരാളികൾ സമ്മോഹനനേട്ടം കാത്തുനിൽ​െക്ക അവിശ്വസനീയമായി ഇരുവട്ടം നിറയൊഴിച്ച പാരിസ്​ സെൻറ്​ ജെർമെയ്​ൻ (പി.എസ്​.ജി) ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാളി​െൻറ സെമിഫൈനലിൽ ചുവടുറപ്പിച്ചു.

കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏകപാദമായി ചുരുക്കിയ നോക്കൗട്ട്​ ക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ്​ നെയ്​മറും സംഘവും ജയിച്ചുകയറിയത്​. തോൽവി മുന്നിൽകണ്ട്​ 1-0ത്തിന്​ പിന്നിൽനിൽക്കുന്ന ഘട്ടത്തിൽ 90ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ മാർക്വി​േഞ്ഞാസിലൂടെ തുല്യത നേടിയ പി.എസ്​.ജി ഇഞ്ചുറി ടൈമിൽ സബ്​സ്​റ്റിറ്റ്യൂട്ട്​ എറിക്​ മാക്​സിം ചൗപോ-മോടിങ്ങി​െൻറ ഗോളിൽ വിജയം ​പിടിച്ചെടുക്കുകയായിരുന്നു.


അത്​ലാൻറയുടെ ഗോൾനേടിയ മരിയോ പസാലിച്ചി​െൻറ ആഹ്ലാദം

ഇറ്റാലിയൻ ചെറുപട്ടണമായ ബെർഗാമോയിൽനിന്നുള്ള അത്​ലാൻറ ക്ലബി​െൻറ 112 വർഷം നീണ്ട ചരിത്രത്തിൽ ഇതാദ്യമാണ്​ ചാമ്പ്യൻസ്​ലീഗിന്​ യോഗ്യത നേടിയതുതന്നെ. പണക്കൊഴുപ്പും താരത്തിളക്കവുമുള്ള എതിരാളികളെ കൊമ്പുകുത്തിച്ച്​ അവസാന നാലിലേക്ക്​ മുന്നേറാൻ എല്ലാം ഒത്തുവന്നിട്ടും അവസാനനിമിഷം അത്​ലാൻറക്ക്​ കൈവിട്ടുപോകുകയായിരുന്നു. എവേ ഗോളും രണ്ടാം പാദവുമില്ലാത്ത വിധിനിർണയത്തിൽ എസ്​റ്റേഡിയോ ഡാ ലുസിലെ ആളില്ലാത്ത ഗാലറിക്കുകീഴെ ഇറ്റാലിയൻ നിര വീറോടെ പന്തുതട്ടി.



 27ാം മിനിറ്റിൽ ക്രൊയേഷ്യൻ മിഡ്​ഫീൽഡർ മരിയോ പസാലിച്ചി​െൻറ മനോഹരഗോളും ലീഡും അതിനവർക്ക്​ പ്രതിഫലമായിക്കിട്ടി. തുടർന്ന്​ പ്രത്യാക്രമണം കനപ്പിച്ച ഫ്രഞ്ചു ക്ലബി​െൻറ അണിയിൽ സൂപ്പർ താരം നെയ്​മറിന്​ നിരവധി അവസരങ്ങൾ തുറന്നുകിട്ടിയെങ്കിലും ഗോളിലേക്ക്​ വലകുലുക്കാനായില്ല. അറ്റ്​ലാൻറ ഗോളി മാർകോ സ്​പോർട്ടീലോയുടെ കരവിരുതും അവർക്ക്​ പ്രതിബന്ധമായി. ഒടുവിൽ പരാജയം ഉറപ്പിച്ച ഘട്ടത്തിലാണ്​ നെയ്​മറി​െൻറ പാസിൽ മാർക്വി​േഞ്ഞാസും പിന്നീട്​ ചൗപോ-മോടിങ്ങും തുണക്കെത്തിയത്​. രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ ഫ്രഞ്ച്​ സ്​ട്രൈക്കർ കിലിയൻ എംബാപ്പെ കളത്തിലെത്തിയതോടെയാണ്​ പി.എസ്​.ജി നീക്കങ്ങൾക്ക്​ ശൗര്യമേറിയത്​.  

Tags:    
News Summary - Atalanta’s dream ends, PSG enter Champions League Semi with Dramatic win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.