Posted On
date_range Updated On
date_range മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തി ടോട്ടൻഹാം; തോൽവി രണ്ടു ഗോളിന്
പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം വിറച്ച് ജയിച്ച മാഞ്ചസ്റ്റർ യുനൈറ്റഡിന് രണ്ടാം മത്സരത്തിൽ കാലിടറി. ഏകപക്ഷീയമായ രണ്ടു ഗോളിന് ടോട്ടൻഹാമാണ് യുനൈറ്റഡിനെ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ, രണ്ടാം പകുതിയിൽ ടോട്ടൻഹാം കളം പിടിക്കുന്നതാണ് കണ്ടത്. സെനഗാൾ താരം പേപ്പേ മാറ്റർ സാറിലൂടെ 49ാം മിനിറ്റിൽ ടോട്ടാൻഹാം മുന്നിലെത്തി. പിന്നാലെ തുടരെ ആക്രമണം അഴിച്ചുവിട്ട ടോട്ടൻഹാം യുനൈറ്റഡിന്‍റെ പ്രതിരോധത്തിന് പലപ്പോഴും വെല്ലുവിളിയായി. ഇതിനിടെ 83ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിന്‍റെ ഓൾ ഗോളിലൂടെ ടോട്ടൻഹാം ലീഡ് ഉയർത്തി.
ആദ്യ മത്സരത്തിൽ സ്വന്തം തട്ടകമായ ഓൾഡ്ട്രാഫോർഡിൽ വോൾവ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എറിക് ടെൻ ഹാഗും സംഘവും കടന്നുകൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.