മത്സരത്തിനിടെ റമദാൻ നോമ്പുതുറന്ന്​ പോൾ പോഗ്​ബ; ചിത്രം പങ്കുവെച്ച്​ മാഞ്ചസ്റ്റർ യുനൈറ്റഡ്​

ലണ്ടൻ: യൂറാപ്പ ലീഗ്​ മത്സരത്തിനിടെ റമദാൻ നോമ്പുതുറക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ സൂപ്പർ താരം പോൾ പോഗ്​ബയുടെ ചിത്രങ്ങൾ വൈറലാകുന്നു. കളിക്കിടെ നോമ്പുതുറക്കുന്ന ചിത്രങ്ങൾ മാഞ്ചസ്റ്റർ യുനൈറ്റഡ്​ തന്നെയാണ്​ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടത്​. കളിക്കിടെ വെള്ളം കുടിച്ച്​ നോമ്പ്​ തുറന്ന പോഗ്​ബ മത്സരം ​തീർന്നശേഷം ഡിന്നർ കഴി​ച്ചുവെന്ന തലക്കെ​ട്ടോടെയാണ്​ യുനൈറ്റഡ്​ ചിത്രം പങ്കുവെച്ചത്​.

മത്സരത്തിൽ എ.എസ്​ റോമയെ യുനൈറ്റഡ്​ രണ്ടിനെതിരെ ആറുഗോളുകൾക്ക്​ തകർത്തിരുന്നു. ബ്രൂ​േണാ ഫെർണാണ്ടസും എഡിൻസൺ കവാനിയും ഇരട്ട ഗോളുകളുമായി കളംനിറഞ്ഞ മത്സരത്തിൽ​ പോഗ്​ബയും ഗ്രീൻവുഡും ഓരോ ഗോളും നേടിയിരുന്നു.

ഫ്രാൻസിന്‍റെ ലോകകപ്പ്​ ജേതാക്കളായ ടീമിൽ അംഗമായ പോഗ്​ബ 2016ൽ റെക്കോർഡ്​ തുകക്കാണ്​ മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയത്​. ഗിനിയൻ വംശജനായ പോഗ്​ബ ഇസ്​ലാം മത വിശ്വാസിയാണ്​.  

Full View


Tags:    
News Summary - Paul Pogba fasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.