ഓഗ്‌ബെച്ചെയും ബ്ലാസ്​റ്റേഴ്‌സും വേർപിരിഞ്ഞു; ഇനി മുംബൈയിൽ?

കൊച്ചി: ഐ.എസ്​.എൽ കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച സെൻറർ ഫോർവേഡ് ബർത്തലോമിയോ ഓഗ്‌ബെച്ചേ കേരള ബ്ലാസ്​റ്റേഴ്‌സ് വിട്ടു. നോർത്ത് ഈസ്​റ്റ്​ യുനൈറ്റഡ് എഫ്‌.സിയിൽനിന്നാണ് മുൻ നൈജീരിയൻ താരം ബ്ലാസ്​റ്റേഴ്സിൽ എത്തിയത്. മുമ്പ് യൂറോപ്പിലുടനീളം നിരവധി ക്ലബുകൾക്ക്​ കളിച്ച ഓഗ്‌ബെച്ചേ ക്ലബിന് നൽകിയ സേവനങ്ങൾക്ക് ബ്ലാസ്​റ്റേഴ്‌സ് നന്ദി പറഞ്ഞു.

കഴിഞ്ഞ സീസണിൽ നൽകിയ സ്നേഹത്തിനും പിന്തുണക്കും ആരാധകരോട് ഓഗ്‌ബെച്ചേ നന്ദി പറഞ്ഞു. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ തങ്ങൾ പുതുക്കിയ ഓഫർ നൽകിയെങ്കിലും അവസാനം വഴിപിരിയുകയാണെന്ന്​ കേരള ബ്ലാസ്​റ്റേഴ്‌സ് എഫ്‌.സി സ്‌പോർട്ടിങ്​ ഡയറക്ടർ കരോലിസ് സ്കിൻകിസ് പറയുന്നു.

കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽനിന്ന്​ 15 ഗോളുകളാണ്​ നേടിയത്​. ഓഗ്​ബെച്ചേ മു​ംബൈ സിറ്റിയിൽ ചേരു​മെന്നാണ്​ റിപ്പോർട്ട്​. 

Tags:    
News Summary - ogbeche left from kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT