Posted On
date_range Updated On
date_range അനീസെ നോർത്ത് ഈസ്റ്റ് കോച്ച്
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോം തുടരുന്ന നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് പരിശീലകനെ മാറ്റി. മാർക്കോ ബാൾബുളിന് പകരം മുൻ ഗോകുലം കേരള പരിശീലകൻ വിസൻസോ ആൽബർട്ടോ അനീസെ സ്ഥാനമേറ്റു.
രണ്ട് വട്ടം ഗോകുലത്തെ ഐ ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ഇറ്റലിക്കാരനായ അനീസെ. കഴിഞ്ഞ ജൂണിൽ ഇദ്ദേഹം ഗോകുലം വിട്ടിരുന്നു. അർമീനിയയുടെ അണ്ടർ 19 ദേശീയ ടീമിനെ പരിശീലിപ്പിച്ച ഇദ്ദേഹം ഇറ്റലി, എസ്തോണിയ, ഘാന, ഇന്തോനേഷ്യ, ലാത്വിയ, ഫലസ്തീൻ, കൊസോവ എന്നിവിടങ്ങളിലെ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
കളിച്ച എട്ട് മത്സരങ്ങളും തോറ്റ നോർത്ത് ഈസ്റ്റ് ടീം ഐ.എസ്.എല്ലിൽ അവസാന സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.