Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത മത്സരങ്ങളിൽനിന്ന് പിൻമാറി ഉത്തര കൊറിയ
ദുബൈ: 2022ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത പോരാട്ടങ്ങളിൽനിന്ന് ഉത്തര െകാറിയ പിന്മാറി. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം പരിഗണിച്ച് ടോക്കിയോ ഒളിമ്പിക്സിൽനിന്നും നേരത്തെ ടീം പിൻവാങ്ങിയിരുന്നു.
ഉത്തര കൊറിയ കൂടി ഭാഗമായ ഗ്രൂപ് എച്ചിലെ അവശേഷിച്ച പോരാട്ടങ്ങൾ ജൂണിൽ ദക്ഷിണ െകാറിയയിൽ നടക്കാനിരിക്കുകയാണ്. അഞ്ചു കളികൾ പൂർത്തിയായപ്പോൾ ഉത്തര കൊറിയ പട്ടികയിൽ നാലാമതാണ്. എട്ടുപോയിന്‍റുള്ള ദക്ഷിണ കൊറിയയും ഒപ്പമാണെങ്കിലും നാലു കളികളേ പൂർത്തിയായുള്ളൂ.
തുർക്െമനിസ്താനാണ് പട്ടികയിൽ മുന്നിൽ. ലബനാൻ രണ്ടാമതും ശ്രീലങ്ക മൂന്നാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.