Posted On
date_range Updated On
date_range എ.ടി.കെയെ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ്; ചെന്നൈയിൻ എഫ്.സിയെ തോൽപിച്ച് മുംബൈ സിറ്റി ഒന്നാമത്
ഗുവാഹതി: ഐ.എസ്.എൽ സീസണിൽ ആദ്യ ജയവുമായി നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. തുടർച്ചയായ 10 മത്സരങ്ങളിൽ തോറ്റശേഷമാണ് നോർത്ത് ഈസ്റ്റിന്റെ വിജയം.
കരുത്തരായ എ.ടി.കെ മോഹൻ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് അട്ടിമറിച്ചത്. 69ാം മിനിറ്റിൽ വിൽമർ ജോർഡനാണ് ഗോൾ നേടിയത്. ചെന്നൈയിൻ എഫ്.സിയെ 2-1ന് തോൽപിച്ച മുംബൈ സിറ്റി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 34ാം മിനിറ്റിൽ പീറ്റർ സ്ലിസ്കോവിച്ചിന്റെ ഗോളിൽ മുന്നിലെത്തിയ ചെന്നൈയിനെതിരെ ലാലിയൻസുവാല ചാങ്തെ (38), ഗ്രെഗ് സ്റ്റുവാർട്ട് (57) എന്നിവരുടെ ഗോളിൽ മുംബൈ ജയം നേടുകയായിരുന്നു.
മുംബൈക്ക് 27 പോയന്റായി. ഹൈദരാബാദ് (25) രണ്ടാമതും എ.ടി.കെ (20) മൂന്നാമതുമാണ്. നോർത്ത് ഈസ്റ്റ് മൂന്നു പോയന്റുമായി അവസാന സ്ഥാനത്ത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.