Posted On
date_range Updated On
date_range നെയ്മറിനായി വലവിരിച്ച് മാഞ്ചസറ്റർ യുണൈറ്റഡ്
പാരീസ്: പി.എസ്.ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മറിനെ ലക്ഷ്യമിട്ട് കരുക്കൾ നീക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. കൈമാറ്റവുമായി ബന്ധപ്പെട്ട് പി.എസ്.ജിയുമായി ചർച്ചകൾ തുടങ്ങിയെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രസീൽ സഹതാരം കാസെമിറോയും നെയ്മറെ യുണൈറ്റഡിലെത്തിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്.
ലയണൽ മെസിക്ക് പിന്നാലെ നെയ്മറും പി.എസ്.ജി ആരാധകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഈ സാഹചര്യത്തലാണ് ക്ലബ് വിടാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്. 2027 വരെ നെയ്മറിന് പി.എസ്.ജിയിൽ കരാറുണ്ട്. 22 മില്യൺ യൂറോ എന്ന റെക്കോർഡ് ട്രാൻസ്ഫറിലാണ് നെയ്മർ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിൽ എത്തുന്നത്. പരിക്കിന്റെ പിടിയിലായി നിരന്തരം കളിക്കാനാവത്തതാണ് ആരാധകരെ പിണക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.