ഖത്തറിലേത്​ എന്‍റെ അവസാന ലോകകപ്പാകും; കൂടുതൽ കളിക്കാനുള്ള മാനസിക പ്രാപ്​തി ഇല്ല -നെയ്​മർ

സാവോപോളോ: ഖത്തറിൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പ്​ തന്‍റെ അവസാന​ത്തേത്​ ആകുമെന്ന്​ ബ്രസീൽ സൂപ്പർ താരം നെയ്​മർ. ''നെയ്​മർ ആൻഡ്​ ദി ലൈൻ ഓഫ്​ കിങ്​സ്​' എന്ന ഡോക്യൂമെന്‍ററിയിലാണ്​ താരത്തിന്‍റെ പ്രതികരണം.

''ഖത്തറിലേത്​ എന്‍റെ അവസാനത്തെ ലോകകപ്പാകുമെന്ന്​ ഞാൻ കരുതുന്നു. ഞാൻ അത്​ അവസാനത്തെ ലോകകപ്പെന്ന പോലെയാണ്​ സമീപിക്കുന്നത്​. കൂടുതൽ കാലം കളിക്കാൻ കളിക്കാനുള്ള മനസ്സാന്നിധ്യം എനി​ക്കുണ്ടോയെന്ന്​ അറിയില്ല.

ലോകകപ്പ്​​ ലഭിക്കാൻ ഞാൻ എന്നെക്കൊണ്ട്​ ആകുന്നതെല്ലാം ചെയ്യും. ഞാൻ വളർന്നുതുടങ്ങിയപ്പോൾ മനസ്സിലുള്ള മോഹമാണ്​ അത്​. അത്​ നേടാനാകുമെന്ന്​ പ്രതീക്ഷിക്കുന്നു'' -നെയ്​മർ പറഞ്ഞു.

29 കാരനായ നെയ്​മർ ബ്രസീലിനായി 2010ലാണ്​ അരങ്ങേറിയത്​. 114 മത്സരങ്ങളിൽ കളത്തിലിറങ്ങിയ നെയ്​മർ 69 ഗോളും നേടി. ബ്രസീലിനായി 2014, 2018 ലോകകപ്പുകളിലാണ്​ നെയ്​മർ കളത്തിലിറങ്ങിയത്​. ബ്രസീലിനൊപ്പം കോൺഫെഡറേഷൻ കപ്പും ഒളിമ്പിക്​സ്​ സ്വർണവും നെയ്​മർ നേടിയിട്ടുണ്ട്​. 2019ൽ ബ്രസീൽ കോപ്പ അമേരിക്ക കിരീടം നേ​ടിയെങ്കിലും പരിക്ക്​ മൂലം നെയ്​മർ ടീമിലില്ലായിരുന്നു.

Tags:    
News Summary - Neymar says World Cup in Qatar may be his last

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.