ഈസ്റ്റ് ബംഗാളിനെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന മുംബൈ സിറ്റി താരങ്ങൾ
Posted On
date_range Updated On
date_range ഇന്ത്യൻ സൂപ്പർ ലീഗിൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി മുംബൈ സിറ്റി എഫ്.സി
കൊൽക്കത്ത: ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച മുംബൈ സിറ്റി എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗിൽ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ലാലങ്മാവിയ റാൾട്ടെ (26, 59), ഗ്രെഗ് സ്റ്റ്യുവർട്ട് (50) എന്നിവരാണ് ലക്ഷ്യം കണ്ടത്.
89ാം മിനിറ്റിൽ മുംബൈയുടെ ഗുർകിരാത് സിങ് പെനാൽറ്റി പാഴാക്കി. തുടർച്ചയായ അഞ്ച് വിജയങ്ങളോടെ, പത്ത് കളിയിൽ മുംബൈ 24 പോയൻറുമായി ലീഗിൽ ഒന്നാമതെത്തി.
22 പോയൻറുള്ള ഹൈദരാബാദാണ് രണ്ടാമത്. ഒമ്പത് മത്സരങ്ങളിൽനിന്ന് 18 പോയൻറുള്ള കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.