Posted On
date_range Updated On
date_range പെരേര ഡയസ് ഐ.എസ്.എല്ലിൽ തുടരും; പക്ഷേ, കളിക്കുന്നത് മുംബൈ സിറ്റിക്കുവേണ്ടി
മുംബൈ: കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളുടെ കുന്തമുനയായിരുന്ന അർജന്‍റീനൻ സ്ട്രൈക്കർ ജോർജ് പെരേര ഡയസിനെ സ്വന്തമാക്കി മുംബൈ സിറ്റി എഫ്.സി.
കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. ലോൺ അവസാനിപ്പിച്ച് ഡയസിനെ ഈ വർഷം സ്ഥിര കരാറിൽ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് താരം ക്ലബ് വിട്ട കാര്യം ബ്ലാസ്റ്റേഴ്സ് ആരാധകരെ അറിയിക്കുന്നത്.
ഇത് ബ്ലാസ്റ്റേഴ്സ് ആരാധാകരെ ഏറെ നിരാശയിലാക്കിയിരുന്നു. പിന്നാലെയാണ് മുംബൈ സിറ്റി എഫ്.സി ഡയസിനെ സൈൻ ചെയ്ത വിവരം പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി എട്ടു ഗോളുകൾ നേടിയിരുന്നു. നേരത്തെ ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റ താരങ്ങളായ അൽവാരോ വാസ്കസും റൊഡാൾഡോ ചെഞ്ചോയും ടീം വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.