മുഹമ്മദ് റാഫി ഗോകുലം എഫ്.സിയിൽ

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ക്കു വേ​ണ്ടി സാ​ഫ് അ​ണ്ട​ർ 19 ചാ​മ്പ്യ​ൻ​ഷി​പ് വി​ജ​യി​ച്ച മ​ല​യാ​ളി പ്ര​തി​രോ​ധ താ​രം മു​ഹ​മ്മ​ദ് റാ​ഫി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​മാ​യി ക​രാ​റി​ലെ​ത്തി.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ റാ​ഫി, സാ​ഫി​നു പു​റ​മെ എ​ഫ്.​സി അ​ണ്ട​ർ 19 യോഗ്യത റൗ​ണ്ടി​ലും റ​ഷ്യ, തു​ർ​ക്കി, വ​ന​റ്റു എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ദ​ർ​ശ​ന മ​ത്സ​ര​ങ്ങ​ൾ​ക്കും ഇ​ന്ത്യ​ൻ ക​ു​പ്പാ​യ​മ​ണി​ഞ്ഞി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു എ​ഫ്.​സി അ​ക്കാ​ദ​മി​യി​ലൂ​ടെ വ​ള​ർ​ന്നു വ​ന്ന റാ​ഫി, ബം​ഗ​ളൂ​രു ക്ല​ബി​ന് വേ​ണ്ടി സൂ​പ്പ​ർ ഡി​വി​ഷ​നും വി​ജ​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ത​മം​ഗ​ലം എം.​എ കോ​ള​ജി​നാ​യി കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ക​ളി​ച്ചി​രു​ന്നു. ഒ​രു ഗോ​ളും മാ​ൻ ഓ​ഫ് ദി ​മാ​ച്ച് അ​വാ​ർ​ഡും നേ​ടി​യ റാ​ഫി മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു കാ​ഴ്‌​ച​വെ​ച്ച​ത്. റാ​ഫി ഭാ​വി വാ​ഗ്ദാ​ന​മാ​ണെ​ന്ന്​ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി പ്ര​സി​ഡ​ൻ​റ്​ വി.​സി. പ്ര​വീ​ൺ പ​റ​ഞ്ഞു.

Tags:    
News Summary - Mohammad Rafi at Gokulam FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.