Posted On
date_range Updated On
date_range മുഹമ്മദ് സലാഹിന് കോവിഡ്, മത്സരങ്ങൾ നഷ്ടമാകും
കെയ്റോ: ലിവർപൂളിെൻറ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹിന് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം ഈജിപ്ത് ഫുട്ബാൾ അസോസിയേഷൻ വെള്ളിയാഴ്ച അറിയിക്കുകയായിരുന്നു.
ആഫ്രിക്കൻ നേഷൻസ് കപ് യോഗ്യത മത്സരത്തിൽ ടോഗോക്കെതിരെ മാതൃരാജ്യത്തിനായി പന്തുതട്ടാനെത്തിയ സലാഹ് ഈജിപ്തിലാണുള്ളത്. നവംബർ 21ന് ലെസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് മത്സരവും നവംബർ 26ന് അറ്റ്ലാൻറക്കെതിരായ ചാമ്പ്യൻസ്ലീഗ് മത്സരവും ഇതോടെ സലാഹിന് നഷ്ടമാകും.
ലിവർപൂളിലെ സഹതാരങ്ങളായ തിയാഗേ അൽകൻറാര, ഷെർദാൻ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവർക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മികച്ച ഫോം തുടരുന്ന സലാഹ് എട്ടുഗോളുമായി പ്രീമിയർ ലീഗ് ടോപ്സ്കോറർമാരിൽ മുന്നിൽ തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.