അഞ്ചാം ലോകകപ്പിനൊരുങ്ങി മോഡ്രിച്ച്; ക്രൊയേഷ്യൻ ടീമിനെ പ്രഖ്യാപിച്ചു

സാഗ്റബ് (ക്രൊയേഷ്യ): ഇതിഹാസ താരം ലൂക മോഡ്രിച്ച് അഞ്ചാം ലോകകപ്പിന്. ക്രൊയേഷ്യയുടെ 26 അംഗ സംഘത്തിൽ 40കാരനായ മോഡ്രിച്ചും ഇടംപിടിച്ചു. 200ൽ തന്റെ 20ാം വയസ്സിലായിരുന്നു ലൂകയുടെ ലോകകപ്പ് അരങ്ങേറ്റം. 2010ൽ ടീം പക്ഷേ, യോഗ്യത നേടിയില്ല. അന്നും കളിച്ചിരുന്നെങ്കിൽ ആറ് ലോകകപ്പുകളെന്ന റെക്കോഡിലെത്തുമായിരുന്നു ഇക്കുറി ക്രോട്ട് നായകൻ. ഗ്രൂപ് എൽ-ൽ ഇംഗ്ലണ്ട്, പാനമ, ഘാന എന്നിവർക്കൊപ്പമാണ് ക്രോയേഷ്യ. ജൂൺ 17ന് ഇംഗ്ലണ്ടിനെതിരെയാണ് ആദ്യ മത്സരം. ഇവാൻ പെരിസിച്ച്, മറ്റെയോ കോവാസിച്ച്, യോസ്കോ ഗ്വാർഡിയോൾ, ഡൊമിനിക് ലിവാകോവിച്ച് തുടങ്ങിയ പ്രമുഖ താരങ്ങളും പരിശീലകൻ സ്ലാറ്റ്‌കോ ഡാലിച്ച് പ്രഖ്യാപിച്ച ടീമിൽ ഇടംനേടിയിട്ടുണ്ട്.

സ്ക്വാഡ്:

ഗോൾ കീപ്പർമാർ: ഡൊമിനിക് ലിവാകോവിച്ച്, ഡൊമിനിക് കോട്ടാർസ്കി, ഇവോർ പാണ്ഡുർ, പ്രതിരോധം: യോസ്കോ ഗ്വാർഡിയോൾ, ഡുയെ ചാലെറ്റ കാർ, യോസിപ് സുതാലോ, യോസിപ് സ്റ്റാനിസിച്ച്, മരിൻ പോൻഗ്രാസിച്ച്, മാർട്ടിൻ എർലിച്ച്, ലൂക്ക വുസ്കോവിച്ച്, മധ്യനിര: ലൂക മോഡ്രിച്ച്, മറ്റെയോ കോവാസിച്ച്, മാരിയോ പാസാലിച്ച്, നിക്കോള വ്ലാസിച്ച്, ലൂക്ക സൂസിച്ച്, മാർട്ടിൻ ബതുറിന, ക്രിസ്റ്റിജൻ ജാക്കിച്ച്, പീറ്റർ സൂസിച്ച്, നിക്കോള മോറോ, ടോണി ഫ്രൂക്ക്, മുന്നേറ്റം: ഇവാൻ പെരിസിച്ച്, ആൻഡ്രെ ക്രമാറിച്ച്, ആന്റെ ബുഡിമിർ, മാർക്കോ പാസാലിച്ച്, പീറ്റർ മൂസ, ഇഗോർ മറ്റാനോവിച്ച്.

Tags:    
News Summary - Modric prepares for fifth World Cup; Croatia squad announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.