Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ്: മെസ്സി, കുടീന്യോ, ടെർസ്റ്റീഗൻ എന്നിവർക്ക് വിശ്രമം
ബുഡപെസ്റ്റ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ േനാക്കൗട്ടുറപ്പിച്ച ബാഴ്സലോണയിൽ വീണ്ടും യൂത്ത് ടെസ്റ്റ്. ഗ്രൂപ് 'ജി'യിൽ ഹംഗേറിയൻ ക്ലബ് ഫെറൻവാറോസിനെ നേരിടുന്ന ബാഴ്സലോണയിൽ ലയണൽ മെസ്സി, ഫിലിപ് കുടീന്യോ, മാർക് ആന്ദ്രെ ടെർസ്റ്റീഗൻ എന്നിവർക്ക് വിശ്രമം നൽകി. ഡൈനാമോ കീവിനെതിരെ ഒരാഴ്ച മുമ്പ് നടന്ന മത്സരത്തിൽ യുവതാരങ്ങളെയിറക്കി കോച്ച് റൊണാൾഡ് കൂമാൻ നടത്തിയ പരീക്ഷണം വിജയംകണ്ട പശ്ചാത്തലത്തിൽ റൊട്ടേഷൻ സംവിധാനം തുടരാൻതന്നെയാണ് തീരുമാനം. നൂകാംപിൽ നടന്ന ആദ്യപാദത്തിൽ 5-1ന് ഫെറൻവാറോസിനെ തോൽപിച്ചിരുന്നു. ഗ്രൂപ് 'എച്ചിൽ' മാഞ്ചസ്റ്റർ യുനൈറ്റഡും പി.എസ്.ജിയും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.