Posted On
date_range Updated On
date_range പ്രീമിയർ ലീഗിൽ വമ്പൻ ജയവുമായി യുനൈറ്റഡും ചെൽസിയും
ലണ്ടൻ: പ്രീമിയർ ലീഗിൽ കരുത്തർ മാറ്റുരച്ച ദിനത്തിൽ അനായാസ ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും. റാഷ്ഫോർഡും സിർക്സിയും ഇരട്ട ഗോളുകളുമായി നിറഞ്ഞാടിയ ഓൾഡ് ട്രാഫോഡിൽ യുനൈറ്റഡ് എവർടണെ എതിരില്ലാത്ത നാലു ഗോളിന് മുക്കിയപ്പോൾ ഏകപക്ഷീയമായ കാൽ ഡസൻ ഗോളുകൾക്കായിരുന്നു ആസ്റ്റൺ വില്ലക്കെതിരെ നീലക്കുപ്പായക്കാരുടെ ജയം.
ജാക്സൺ, എൻസോ ഫെർണാണ്ടസ്, പാമർ എന്നിവർ ചെൽസിക്കായി വല കുലുക്കി. ടോട്ടൻഹാം- ഫുൾഹാം മത്സരം ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. നിലവിൽ ലിവർപൂളിനും ആഴ്സനലിനും പിറകിൽ മൂന്നാമതാണ് ചെൽസി. യുനൈറ്റഡ് ഒമ്പതാമതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.