മാക് ലിബറേഷൻ കപ്പ് ജേതാക്കളായ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് ടീം
കുവൈത്ത് സിറ്റി: മലയാളി അസോസിയേറ്റഡ് ക്ലബ് (മാക് കുവൈത്ത്) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിച്ച പന്ത്രണ്ടാമത് 7A സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് ജേതാക്കളായി. ഫൈനലിൽ ഫഹാഹീൽ ബ്രദേഴ്സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം.
സിൽവർസ്റ്റർ സെക്കൻഡ് റണ്ണേഴ്സ് ആയി. മിശ്രിഫ് പൈസ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ മികച്ച കളിക്കാരനായി ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിന്റെ ജോൺസണെയും മികച്ച മിഡ്ഫീൽഡർ ആയി ഫഹാഹീൽ ബ്രദേഴ്സിന്റെ ഷാനവാസിനെയും മികച്ച ഗോളിയായി സ്പാർക്സ് എഫ്.സിയുടെ മുബശ്ശിറിനെയും തിരഞ്ഞെടുത്തു.
ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിന്റെ റോയ് ആണ് ടോപ്സ്കോറർ. കുവൈത്തിലെ പ്രവാസി ഫുട്ബാൾ മേഖലയിൽ നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് മാക് കുവൈത്ത് നൽകിവരുന്ന എസ്. മുഹമ്മദ് പുരസ്കാരം കെഫാക് മുൻ പ്രസിഡന്റ് കൂടിയായ സിദ്ദീഖിന് മാക് സ്ഥാപകാംഗവും നിലവിലെ ഉപദേശക സമിതി അംഗവുമായ എ.പി. അബ്ദുസ്സലാം കൈമാറി.
ഹിക്മത്ത്, ദിലീപ് ഡി.കെ, മെഡക്സ് മാനേജർ ഇംതിയാസ് എന്നിവർ മുഖ്യാതിഥികൾ ആയി. മാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, ജനറൽ സെക്രട്ടറി കെ.ടി അബ്ദുറഹ്മാൻ, സ്പോൺസർമാരായ ഫ്രണ്ട് ലൈൻ പ്രതിനിധികളായ ഷബിൽ, അഖിൽ, ഗാർഡിയൻ ഇന്റർനാഷനൽ സെക്യൂരിറ്റീസ് പ്രതിനിധികളായ ജിഹാദ്.
അനു, ശറഫുദ്ദീൻ കണ്ണേത്ത്, മുബാറക് യൂസുഫ്, സലീം കൂലന്റ്, കെഫാക് ട്രഷറർ തോമസ്, സ്പോർട്സ് സെക്രട്ടറി അബ്ദുറഹ്മാൻ, എം.സി അംഗങ്ങളായ നൗഷാദ്, റോബർട്ട്, അഹമ്മദ് കല്ലായി, കമറുദ്ദീൻ, സിദ്ദീഖ്, മുൻ കെഫാക് ട്രഷറർ ഷബീർ, മാക് ഭാരവാഹികളായ മുജീബ്, റഹ്മാൻ ചേലമ്പ്ര എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ഷൈജു കോയ, ജംഷിദ്, ജംനാസ്, മുബശ്ശിർ, മഹമൂദ് പെരുമ്പ, ഫബീർ, ജാസിർ, ഷാഹുൽ ബേപ്പൂർ, അനസ് മുഹമ്മദ്, കബീർ, സജാസ്, ബഷീർ, സാബിർ അഹമ്മദ്, അനസ് പാച്ചൂസ്, അഭിജിത്, ആഷിക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.