Posted On
date_range Updated On
date_range വനിത ചാമ്പ്യൻസ് ലീഗിൽ ലിയോണിന് എട്ടാം കിരീടം
ടൂറിൻ: വനിത ചാമ്പ്യൻസ് ലീഗിൽ ലിയോണിന് എട്ടാം കിരീടം. യുവന്റസ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബാഴ്സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോൽപിച്ചത്.
നാല് ഗോളും പിറന്നത് ആദ്യ പകുതിയിലാണ്. ആറാം മിനിറ്റിൽ അമാൻഡിൻ ഹെൻറിയിലൂടെയാണ് ലിയോൺ ലീഡ് പിടിച്ചത്. 23ാം മിനിറ്റിൽ അഡ മാർട്ടിൻ ഹെഗർബർഗ് ലീഡ് രണ്ടാക്കി. 33ാം മിനിറ്റിൽ കാതറിന മസാരിയോയിലൂടെ മൂന്നാം ഗോളുമെത്തി. ലിയോൺ 3-0ത്തിന് മുന്നിട്ട് നിൽക്കെ 41ാം മിനിറ്റിൽ അലക്സിയ പുട്ടല്ലാസ് സെഗ്യൂറയിലൂടെ ബാഴ്സ ഒരു ഗോൾ മടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.