സുവാരസ്​ ഇനി പന്തുതട്ടുക റൊണാൾഡോക്കൊപ്പം

മെസിയുടെ ബാര്‍സയിലെ സഹതാരവും ആത്മമിത്രവുമായ ഉറുഗ്വെൻ സ്​ട്രൈകർ ലൂയി സുവാരസ് ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം പന്തുതട്ടിയേക്കും. ഇറ്റാലിയൻ ക്ലബ്ബായ യുവൻറസുമായുള്ള കരാര്‍ സുവാരസ്​ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച്ച യുവൻറസ്​ മാനേജ്‌മെൻറ്​ സുവാരസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ബാഴ്​സയിൽ തുടരുമെന്ന്​ ഇന്ന്​ സ്ഥിരീകരണം വന്നതോടെ ഉറ്റ സുഹൃത്തില്ലാതെയാകും മെസ്സി ഇനി കറ്റാലൻ ക്ലബ്ബിന്റെ മുൻനിരയിൽ കളിക്കുക.

ബാഴ്​സയുമായുള്ള കരാർ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതോടെ താരം ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ബാഴ്​സയുടെ പരിശീലകനായി റൊണാൾഡ്​ കൂമാൻ വന്നതോടെയാണ്​ സുവാരസ്​ പുതിയ തട്ടകത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്​. ത​െൻറ ടീം പദ്ധതികളിൽ സുവാരസ്​ ഇല്ലെന്ന്​ താരത്തോട്​ തന്നെ കൂമാൻ അറിയിച്ചിരുന്നു. പിന്നാലെയാണ്​ യുവൻറസ്​ സുവാരസിനെ സമീപിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT