Posted On
date_range Updated On
date_range കൊളംബിയയോടും തോറ്റ് ജർമനി; നാല് മത്സരത്തിനിടെ മൂന്നാം തോൽവി
2024 യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്ന ജർമനിയുടെ കഷ്ടകാലം തുടരുന്നു. സൗഹൃദ മത്സരത്തിൽ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളിന് മുൻ ലോക ചാമ്പ്യന്മാരെ വീഴ്ത്തി.
മത്സരത്തിന്‍റെ 54ാം മിനിറ്റിൽ ലൂയിസ് ഡിയാസാണ് കൊളംബിയക്കായി ആദ്യം വലകുലുക്കിയത്. 82ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നായകൻ യുവാൻ ക്വാഡ്രാഡോ വലയിലെത്തിച്ചു. സ്കോർ 2-0. അവസാന നാല് മത്സരങ്ങളിൽ ജർമനിയുടെ മൂന്നാം തോൽവിയാണിത്.
മാർച്ചിൽ ബെൽജിയത്തോട് 3-2നും ഈമാസം പോളണ്ടിനോട് 1-0ത്തിനും തോൽവി ഏറ്റുവാങ്ങിയിരുന്നു. മറ്റൊരു മത്സരത്തിൽ യുക്രെയ്നോട് സമനിലയും വഴങ്ങി (3-3).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.