Posted On
date_range Updated On
date_range 'ഇങ്ങനെയായിരുന്നില്ല നീ പടിയിറങ്ങേണ്ടത്'; സുവാരസിെൻറ കൂടുമാറ്റത്തിൽ രോഷത്തോടെ മെസ്സി
ബാഴ്സലോണ: ലൂയി സുവാരസ് ബാഴ്സലോണ വിട്ടതിലെ രോഷം പരസ്യമായി പ്രകടിപ്പിച്ച് ലയണൽ മെസ്സി. ഇൻസ്റ്റഗ്രാമിൽ സുവാരസിന് യാത്രപറഞ്ഞ് പങ്കുവെച്ച പോസ്റ്റിലാണ് മെസ്സി രോഷം പ്രകടിപ്പിച്ചത്. ''സുവാരസ് ബാഴ്സയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്.
അങ്ങനെ ഒരാളെ ഇൗ രീതിയിൽ പുറത്താക്കിയത് ശരിയായില്ല. നല്ല യാത്രയയപ്പ് അദ്ദേഹം അർഹിച്ചിരുന്നു. പക്ഷേ, ഇൗ ക്ലബിൽ ഇങ്ങനെയൊക്കെ നടക്കുന്നതിൽ അത്ഭുതമില്ല'' -മെസ്സി പറഞ്ഞു.
''കളത്തിലും പുറത്തുമായി കഴിഞ്ഞ ഒരുപാട് ഒാർമകൾ മിസ് ചെയ്യും. ഇനി നിങ്ങൾ മറ്റൊരു ജഴ്സിയണിഞ്ഞ്, നമ്മൾ പരസ്പരം മത്സരിക്കുന്നത് ചിന്തിക്കാൻ പോലുമാവുന്നില്ല. പുതിയ യാത്രയിൽ എല്ലാ ആശംസകളും'' -മെസ്സി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.