Posted On
date_range Updated On
date_range വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സി കളിക്കില്ല
ബാഴ്സലോണ: ചെവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിറങ്ങുന്ന ബാഴ്ലോണ നിരയിൽ സൂപ്പർ താരം ലണൽ മെസ്സി കളിക്കില്ല. ഉക്രൈൻ ക്ലബ് ഡൈനാമോ കിയവിനെതിരായ മത്സരത്തിലാണ് താരം ഉണ്ടാവില്ലെന്ന് ബാഴ്സ അധികൃതകർ അറിയിച്ചത്. താരത്തിന് വിശ്രമം അനുവദിക്കുകയാണെന്നാണ് കോച്ച് പറയുന്നത്.
നിലവിൽ മൂന്ന് മത്സരങ്ങളിലും ജയിച്ച് ഒമ്പത് പോയൻറുമായി ഒന്നാം സ്ഥാനത്തുള്ള ബാഴ്സ സമ്മർദ്ദങ്ങളില്ലാതെയാണ് മത്സരത്തിനിറങ്ങുന്നത്. ഡിജോങ്ങും പ്രതിരോധ താരം ജെറാഡ് പിക്വെയും പരിക്ക് കാരണം പുറത്താണ്.
ഡൈനാമോ കിയവിൻെറ നിരവധി താരങ്ങൾ കോവിഡ് കാരണം കളിക്കില്ല. മെസ്സിയും പിക്വെയും ഇല്ലാത്തതോടെ പ്രതിരോധ താരം ലെംഗ്ലറ്റായിരിക്കും കറ്റാലൻ നിരയുടെ ക്യാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.