കുവൈത്ത് സിറ്റി: ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) അണ്ടർ 20 യോഗ്യത മത്സരങ്ങൾക്ക് കുവൈത്ത് വേദിയാകുന്നു. ഇറാഖിലെ ബസ്രയിൽ നടക്കാനിരുന്ന ഗ്രൂപ് എച്ച് മത്സരം കുവൈത്തിലേക്ക് മാറ്റി. ഒക്ടോബർ 14 മുതൽ 18 വരെ കുവൈത്ത് സിറ്റിയിലെ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാകും മത്സരങ്ങൾ. ഗ്രൂപ് എച്ചിൽ ആസ്‌ട്രേലിയ, ഇന്ത്യ, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളും ഉൾപ്പെടുന്നു. നേരത്തേ ടൂർണമെന്റിൽനിന്ന് പിന്മാറിയ ആസ്‌ട്രേലിയയെ എ.എഫ്.സി മത്സര സമിതിയുടെ അംഗീകാരത്തെ തുടർന്ന് ഗ്രൂപ്പിലേക്ക് തിരിച്ചെടുത്തതായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു.
അടുത്ത വർഷം മാർച്ച് ഒന്നു മുതൽ 18 വരെ ഉസ്ബകിസ്താനിലാണ് എ.എഫ്.സി അണ്ടർ-20 ടൂർണമെന്റ്. യോഗ്യത റൗണ്ടിലെ മികച്ച ആദ്യ രണ്ടു ടീമുകൾ ഉസ്ബകിസ്താനിലേക്ക് യോഗ്യത നേടും. വിവിധ ഇടങ്ങളിൽ മറ്റു യോഗ്യത മത്സരങ്ങൾ നടന്നുവരുകയാണ്. കോവിഡിനുശേഷം എ.എഫ്.സിയുടെ മത്സരരംഗത്തേക്കുള്ള മടങ്ങിവരവായാണ് അണ്ടർ 20 മത്സരങ്ങളെ വിലയിരുത്തുന്നത്.
പ്രത്യേക ആവശ്യക്കാർക്കായുള്ള ഫുട്ബാൾ അക്കാദമി തുടങ്ങി
കുവൈത്ത് സിറ്റി: കുവൈത്ത് യൂത്ത് അതോറിറ്റിയുടെ 14നും 30നും ഇടയിൽ പ്രായമുള്ള പ്രത്യേക ആവശ്യക്കാർക്കായുള്ള രണ്ടാമത്തെ ഫുട്ബാൾ അക്കാദമി ദയ യൂത്ത് സെന്ററിൽ ആരംഭിച്ചു. മിതമായ ബൗദ്ധിക വൈകല്യം, മിതമായ സെറിബ്രൽ പാൾസി, ശ്രവണ വൈകല്യം എന്നിവയുള്ളവർക്ക് ഇവിടെ പരിശീലനത്തിന് സൗകര്യമുണ്ടാകും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് അഞ്ചു മുതൽ എട്ടുവരെയാകും പരിശീലന സമയം. ഹൈപ്പർ ആക്ടിവിറ്റിയും പഠന ബുദ്ധിമുട്ടുകളും ശ്രദ്ധക്കുറവും പോലുള്ള വൈകല്യമുള്ളവർക്കായി ഫുട്ബാൾ അക്കാദമിയുടെ ആദ്യ സെന്ററാണ് ഇത്. അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ. വിലാസം www.youth.gov.kw
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.