Posted On
date_range Updated On
date_range ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; സിഡോയുടെ പരിക്ക് ഗുരുതരം
ബാബോലിം: കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി നായകൻ സെർജിയോ സിഡോഞ്ചയുടെ പരിക്ക്. 29ന് ചെന്നൈയിനെതിരായ മത്സരത്തിെൻറ ഇഞ്ചുറി ടൈമിൽ പുറത്തായ സിഡോയുടെ പരിക്ക് ഗുരുതരമാണെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് അറിയിച്ചു.
വലതുകണങ്കാലിെൻറ ഇരുവശങ്ങളിലും പരിക്കുണ്ട്. ഭേദമായി തിരിച്ചുവരാൻ കാലതാമസമെടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ബ്ലാസ്റ്റേഴ്സിെൻറ തുടർ മത്സരങ്ങൾക്ക് തിരിച്ചടിയാവും.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മധ്യനിരയിൽ മികച്ച ഫോമിലായിരുന്നു താരം. കാര്യങ്ങൾ നിരീക്ഷിച്ചുവരുന്നതായി ക്ലബ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.