Posted On
date_range Updated On
date_range മലയാളിയുടെ മനംകവരാൻ ഇനി സ്റ്റീഫനില്ല; ഘാനക്കാരനായ ഫുട്ബാൾ താരം സ്വദേശത്ത് മരിച്ചു
കോഴിക്കോട്: കേരളത്തിെൻറ സെവൻസ് മൈതാനങ്ങളിൽ പ്രതിരോധത്തിെൻറ കോട്ടകെട്ടാൻ ഇനി സ്റ്റീഫൻ ഇല്ല. ഘാനയിൽനിന്നെത്തി മലയാളികളുടെ മനംകവർന്ന ഫുട്ബാൾ താരം സ്റ്റീഫൻ ക്വാസി മെൻസ (28) അർബുദംമൂലം സ്വദേശത്ത് മരിച്ചു. ജയ എഫ്.സി തൃശൂർ സെവൻസ് ടീമിെൻറ കരുത്തനായ ഡിഫൻഡറായിരുന്ന സ്റ്റീഫന്‍ കഴിഞ്ഞ മാർച്ചിലാണ് രോഗം കെണ്ടത്തിയത്.
ഉടൻ തൃശൂർ മെഡിക്കൽ കോളജിലും പിന്നീട് എറണാകുളം ലിസി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കൊടുവള്ളി ലൈറ്റ്നിങ് ക്ലബിെൻറ നേതൃത്വത്തിലാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഘാനയിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.