ബ്ലാസ്​റ്റേഴ്​സിന്‍റെ ആശാനെത്തി; ഇനിയാണ്​ കളി

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ കോ​ച്ച് ഇ​വാ​ൻ വു​കോ​മ​നോ​വി​ച്​​ കേ​ര​ള​ത്തി​ലെ​ത്തി. സ​ഹ പ​രി​ശീ​ല​ക​രും പു​തി​യ വി​ദേ​ശ​താ​രം ഇ​വാ​ൻ ക​ലി​യൂ​ഷ്‌​നി​യും കൂടെയുണ്ടാ​യി​രു​ന്നു. ഗം​ഭീ​ര​സ്വീ​ക​ര​ണ​മാ​ണ് ആ​രാ​ധ​ക​ർ ന​ൽ​കി​യ​ത്. ബ്ലാ​സ്റ്റേ​ഴ്‌​സ് ക​രാ​ർ പു​തു​ക്കി ന​ൽ​കി​യ ആ​ദ്യ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​ണ്​ ഇ​വാ​ൻ വു​കോ​മ​നോ​വി​ച്.

ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ജേ​ഴ്സി അ​ണി​ഞ്ഞെ​ത്തി​യ ഫു​ട്​​ബാ​ൾ ​പ്രേ​മി​ക​ൾ കോ​ച്ചി​ന് മ​ഞ്ഞ​റോ​സ പൂ​ക്ക​ൾ ന​ൽ​കി​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പം ചേ​ർ​ന്ന യു​ക്രെ​യ്ൻ സെ​ന്റ​ർ മി​ഡ്ഫീ​ൽ​ഡ​ർ ഇ​വാ​ൻ ക​ലി​യൂ​ഷ്നി​ക്കും സ്വീ​ക​ര​ണം ന​ൽ​കി. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ര​ണ്ടാം സ്ഥാ​ന​ത്തു​നി​ന്ന്​ കി​രീ​ട​ത്തി​ലേ​ക്ക്​ ടീ​മി​നെ ന​യി​ക്കു​ക എ​ന്ന​താ​ണ് ഇ​വാ​നും ബ്ലാ​സ്റ്റേ​ഴ്‌​സും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​ച്ച് എ​ത്തി​യ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്‌​സ് പ്രീ​സീ​സ​ൺ പ​രി​ശീ​ല​നം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. 

Full View


Tags:    
News Summary - Kerala Blasters coach Ivan Vukomanovic arrived in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.