സനാനാണ് താരം, വിജയം തുടർന്ന് ജംഷഡ്പൂർ; ഹൈദരാബാദിനെ വീഴ്ത്തിയത് 2-1 ന്
കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഹൈദരാബാദിനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി ജംഷഡ്പൂർ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്ത്.
ആദ്യാവസാനം കളിയിൽ മേൽക്കൈ നിലനിർത്തിയാണ് ഉരുക്കുനഗരക്കാർ ജയം പിടിച്ചത്. റീ ടക്കിക്കവ, ജോർഡൻ മറേ എന്നിവർ ടീമിന്റെ ഗോളുകൾ നേടിയപ്പോൾ ഹൈദരാബാദിന്റെ ആശ്വാസ ഗോൾ ഗൊദ്ദാർദ് വകയായിരുന്നു.
ജംഷഡ്പൂർ നിരയിൽ നിറഞ്ഞു കളിച്ച മഞ്ചേരി സ്വദേശിയായ മുഹമ്മദ് സനാനാണ് കളിയിലെ കേമൻ. റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്സിലൂടെ കളിപഠിച്ചുവളർന്ന യുവവിങ്ങർ ജംഷഡ്പൂരിന്റെ മുന്നേറ്റത്തിന് നിരന്തരം ഊർജം പകർന്നു. 29-ാം മിനിറ്റിൽ സനാന്റെ ഇടതുവിങ്ങിൽനിന്നുള്ള ക്രോസാണ് ആദ്യഗോളിന് വഴിയൊരുക്കിയത്.
അഞ്ചു കളികളിൽ 13 പോയിന്റുമായി ബംഗളുരുവാണ് ഒന്നാമത്. ജംഷഡ്പൂർ ഒരു പോയിന്റ് പിറകിലും. നാലു കളികളിൽ ഒരുപോയിന്റ് മാത്രമുള്ള ഹൈദരാബാദ് 12ാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.