അസൂറിപ്പട ക്വാർട്ടറിൽ; ഓസ്​ട്രിയയുടെ പ്രതിരോധ കോട്ട തകർത്തത്​ അധിക സമയത്തിൽ

ലണ്ടൻ: ഓസ്​ട്രിയ ഉയർത്തിയ പ്രതിരോധകോട്ട മറികടന്ന്​ ഇറ്റലി യൂറോകപ്പ്​ ക്വാർട്ടറിൽ. 2-1 എന്ന സ്​കോറിനായിരുന്നു ഇറ്റലിയുടെ ജയം​. 90ാം മിനിറ്റ്​ വരെയും ഇറ്റാലിയൻ ആക്രമണങ്ങളെ പ്രതിരോധിച്ച ഓസ്​ട്രിയക്ക്​ പക്ഷേ അധിക സമയത്ത്​ കാലിടറി. 95ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെഡറികോ ചൈസയിലൂടെ ഇറ്റലി ആദ്യ ഗോൾ കുറിച്ചു.

105ാം മിനിറ്റിൽ പെസിനയിലൂടെ ഇറ്റലി രണ്ടാം ഗോളും നേടിയതോടെ ഓസ്​ട്രിയയുടെ നില പരുങ്ങലിലായി. പിന്നീട്​ 114ാം മിനിറ്റിൽ സസായിലൂടെ  ഒരു ഗോൾ മടക്കി ഓസ്​ട്രിയ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും അവസാന ചിരി ഇറ്റലിയുടേതായി മാറി.

തുടർച്ചയായ 31 മത്സരങ്ങളിലാണ്​ ഇറ്റലി തോൽവിയറിയാതെ കുതിക്കുന്നത്​. 1,168 മിനിറ്റ്​ ഗോൾ വഴങ്ങാതെയും അസൂറിപ്പട പിടിച്ചു നിന്നു. 

Tags:    
News Summary - Italy vs Austria Eurocup Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT