റോമക്കെതിരെ ഗോൾ നേടിയ നാപോളി താരങ്ങളുടെ ആഹ്ലാദം
ഇറ്റാലിയൻ സീരി എ: നാപോളിക്ക് ജയം; മിലാനും യുവന്റസിനും തോൽവി
റോം: ഇറ്റാലിയൻ സീരി എയിൽ തലപ്പത്തുള്ള നാപോളി കുതിപ്പ് തുടരുന്നു. 20ാം റൗണ്ടിൽ എ.എസ് റോമയെ 2-1ന് മറികടന്ന നാപോളി ഒന്നാം സ്ഥാനത്ത് ലീഡ് 13 പോയന്റാക്കി ഉയർത്തി. കരുത്തരായ ഇന്റർ മിലാനും ജയം നേടിയപ്പോൾ വമ്പന്മാരായ എ.സി മിലാനും യുവന്റസും തോൽവി വഴങ്ങി.
ഇന്റർ മിലാൻ 40 പോയന്റുമായി രണ്ടാമതാണ്. എ.സി മിലാൻ (38) അഞ്ചാമതും യുവന്റസ് (23) ഏറെ പിറകിൽ 13ാം സ്ഥാനത്തുമാണ്.
വിക്ടർ ഓസിമെൻ, ജിയോവാനി സിമിയോണി എന്നിവരുടെ ഗോളുകളാണ് റോമക്കെതിരെ നാപോളിക്ക് ജയമൊരുക്കിയത്. റോമയുടെ ഗോൾ സ്റ്റീഫൻ അൽഷറാവിയുടെ വകയായിരുന്നു. സസൗളോയോട് 5-2നായിരുന്നു മിലാന്റെ തോൽവി. യുവന്റസ് 2-0ത്തിന് മോൻസയോടും തോറ്റു. ഇന്റർ 2-1ന് ക്രെമോണീസിനെയാണ് തോൽപിച്ചത്. ലൗതാറോ മാർട്ടിനെസ് ഇരട്ട ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.