ഒ​ലി​വി​യ​ർ ജി​റൂ​ഡ്

ഇ​റ്റാ​ലി​യ​ൻ സീ​രീ എ: ജി​റൂ​ഡ് ഹാ​ട്രി​ക്കി​ൽ മി​ലാ​ന് ജ​യം

​മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രീ എ​യി​ൽ സം​പോ​ർ​ഡി​യ​യെ 5-1ന് ​ത​ക​ർ​ത്ത എ.​സി മി​ലാ​ൻ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. ഒ​ലി​വി​യ​ർ ജി​റൂ​ഡി​ന്റെ ഹാ​ട്രി​ക്കാ​ണ് ജ​യ​ത്തി​ലെ പ്ര​ധാ​ന ഘ​ട​കം. ഒ​മ്പ​താം മി​നി​റ്റി​ൽ റാ​ഫേ​ൽ ലി​യോ​യി​ലൂ​ടെ മു​ന്നി​ലെ​ത്തി​യി​രു​ന്നു മി​ലാ​ൻ. 20ൽ ​ക്വാ​ഗ്ലി​യ​റേ​ല​യി​ലൂ​ടെ സം​പോ​ർ​ഡി​യ സ​മ​നി​ല പി​ടി​ച്ചു.

എ​ന്നാ​ൽ, 23ാം മി​നി​റ്റി​ൽ ജി​റൂ​ഡി​ന്റെ പ്ര​ഹ​രം. ആ​റ് മി​നി​റ്റി​നു​ശേ​ഷം ല​ഭി​ച്ച പെ​നാ​ൽ​റ്റി​യും ജി​റൂ​ഡ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​തോ​ടെ ആ​ദ്യ പ​കു​തി 3-1. 60ാം മി​നി​റ്റി​ൽ ബ്രാ​ഹിം ഡ​യ​സാ​ണ് നാ​ലാം ഗോ​ള​ടി​ച്ച​ത്. 68ൽ ​ജി​റൂ​ഡ് ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി. 36 മ​ത്സ​ര​ങ്ങ​ളി​ൽ 64 പോ​യ​ന്റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് മി​ലാ​ൻ. ഇ​ക്കു​റി ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നു ടീം.

Tags:    
News Summary - Italian Serie A: Giroud hat-trick wins Milan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT