Posted On
date_range Updated On
date_range നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 6-1ന് തകർത്ത് ഹൈദരാബാദ് എഫ്.സി
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിക്ക് വൻ ജയം. പോയന്റ് നിലയിൽ അവസാന സ്ഥാനത്ത് തുടരുന്ന നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ ആറ് ഗോളിനാണ് തകർത്തത്. ജയത്തോടെ 11 കളികളിൽ 25 പോയന്റുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി.
സിവേറിയ ടോറോ (8, 73) ഇരട്ട ഗോളിൽ മിന്നിയപ്പോൾ ഹെരേര (24), ഒനൈൻഡ്യ (30), ചിയാനീസ് (77) എന്നിവരും വല ചലിപ്പിച്ചു. 80ാം മിനിറ്റിൽ ബോറയിലൂടെ പിറന്ന സെൽഫ് ഗോൾ നോർത്ത് ഈസ്റ്റിന് മറ്റൊരു പ്രഹരമായി. 36ാം മിനിറ്റിൽ ഇവാൻസാണ് പരാജിതരുടെ ആശ്വാസ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.