Posted On
date_range Updated On
date_range തകർപ്പൻ ജയവുമായി മോഹൻ ബഗാൻ ബഗാൻ ഒന്നാമത്; നോർത്ത് ഈസ്റ്റിനെതിരെ 2-0 ജയം
ഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ജയവുമായി മോഹൻ ബഗാൻ പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറി. നോർത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്.
ഗോൾരഹിതമായ ഒരു മണിക്കൂറിന് ശേഷം ആറ് മിനിറ്റിനിടെ നേടിയ ഗോളുകളിലായിരുന്നു ബഗാന്റെ മുന്നേറ്റം. 65ാം മിനിറ്റിൽ മൻവീർ സിങ്ങും 71ൽ ലിസ്റ്റൻ കൊളാസോയും ലക്ഷ്യം കണ്ടു. 10 മത്സരങ്ങളിൽ 23 പോയന്റാണ് കൊൽക്കത്തക്കാരുടെ സമ്പാദ്യം. 11 കളികളിൽ ബംഗളൂരുവിനും ഇത്ര പോയന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ രണ്ടാമതായി.
15 പോയന്റുമായി ആറാമതാണ് നോർത്ത് ഈസ്റ്റ്. ഇടവേളക്ക് ശേഷം ഡിസംബർ 11ന് മത്സരങ്ങൾ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.