സമനില ചോദിച്ചുവാങ്ങി എ.​ടി.​കെ; മുംബൈക്കെതിരെ 1-1

പ​നാ​ജി: ആ​ദ്യം എ​തി​ർ​വ​ല​യി​ലും പി​ന്നെ സ്വ​ന്തം വ​ല​യി​ലും പ​ന്തെ​ത്തി​ച്ച് സ​മ​നി​ല ചോ​ദി​ച്ചു​വാ​ങ്ങി എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ. ക​രു​ത്ത​രാ​യ മും​ബൈ​യു​മാ​യു​ള്ള മ​ത്സ​ര​മാ​ണ് ഓ​രോ ഗോ​ള​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​ത്. ആ​വേ​ശം ഇ​രു​വ​ശ​ത്തും ക​യ​റി​യി​റ​ങ്ങി​യ ക​ളി​യി​ൽ ഒ​മ്പ​താം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ളെ​ത്തി. സ്വ​ന്തം പാ​തി​യി​ൽ മും​ബൈ താ​രം അ​ഹ്മ​ദ് ജ​ഹൂ​ഹി​ന്റെ അ​ബ​ദ്ധം അ​വ​സ​ര​മാ​ക്കി വി​ല്യം​സാ​ണ് ഗോ​ളാ​ക്കി മാ​റ്റി​യ​ത്.

പി​ന്നെ​യും തു​ല്യ ശ​ക്തി​ക​ളു​ടെ പോ​രാ​ട്ടം ക​ണ്ട ക​ളി​യി​ൽ 24ാം മി​നി​റ്റി​ൽ മും​ബൈ​യു​ടെ ബി​പി​ൻ എ​ടു​ത്ത അ​പ​ക​ട​ക​ര​മാ​യ കി​ക്ക് ത​ല​വെ​ച്ച് ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള കോ​ട്ട​ലി​ന്റെ ശ്ര​മം സ്വ​ന്തം വ​ല​യി​ൽ ​വി​ശ്ര​മി​ച്ചു. മ​നോ​ഹ​ര​മാ​യ അ​വ​സ​ര​ങ്ങ​​​ളേ​റെ പി​റ​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും വി​ജ​യ​ത്തി​ലേ​ക്ക് നി​റ​യൊ​ഴി​ക്കാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും ല​ക്ഷ്യം കാ​ണാ​തെ അ​വ​സാ​ന വി​സി​ൽ മു​ഴ​ങ്ങി.

Tags:    
News Summary - ISL 2021-22 Mumbai City FC Vs ATK Mohun Bagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT