Posted On
date_range Updated On
date_range എ.ടി.കെയെ അഞ്ച് ഗോളിൽ മുക്കി മുംബൈ
മഡ്ഗാവ്: ഐ.എസ്.എല്ലിലെ ഹെവിവെയ്റ്റ് പോരിൽ എ.ടി.കെ മോഹൻ ബഗാൻ വലയിൽ ഗോൾമഴ പെയ്യിച്ച് മുംബൈ സിറ്റി. 5-1നായിരുന്നു മുംബൈ വിജയം. ഇതോടെ മുംബൈ പോയൻറ് പട്ടികയിലും തലപ്പത്തെത്തി.
ആദ്യ പകുതിയിൽതന്നെ മൂന്നു ഗോളിനു മുന്നിലെത്തിയ മുംബൈ ഒരു മണിക്കൂറാവുേമ്പാഴേക്കും അഞ്ചു ഗോളടിച്ചു. യുവതാരം വിക്രം പ്രതാപ് സിങ്ങാണ് രണ്ടു ഗോളുമായി മിന്നിത്തിളങ്ങിയത്. ഇഗോർ ആൻഗുലോ, മുർതദ ഫാൾ, ബിപിൻ സിങ് എന്നിവരാണ് മുംബൈയുടെ ഗോളുകൾ നേടിയത്. ഡേവിഡ് വില്യംസ് എ.ടി.കെയുടെ ആശ്വാസഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.