Posted On
date_range Updated On
date_range ഇഷ്ഫാഖ് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ച്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദിനെ നിയമിച്ചു. പരിശീലകൻ കിബു വികുനയെ പുറത്താക്കിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നടപടി. താൽക്കാലികമായാണ് നിയമനമെന്ന് ബ്ലാസ്റ്റേഴ്സ് വാർത്തകുറിപ്പിൽ വ്യക്തമാക്കി.
സീസണിൽ ഇനി രണ്ടുമത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്. 18 കളികളിൽ നിന്ന് 16 പോയന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയിൽ 10ാം സ്ഥാനത്താണ്.
ശ്രീനഗർ സ്വദേശിയായ ഇഷ്ഫാഖ് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സിനായി 25 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.