Posted On
date_range Updated On
date_range ഐ ലീഗ്; ഗോകുലം ഇന്ന് രാജസ്ഥാനെതിരെ
കോഴിക്കോട്: വിജയത്തുടർച്ച ലക്ഷ്യമിട്ട് ഐ ലീഗ് ഫുട്ബാളില്‍ ഗോകുലം കേരള എഫ്.സി വ്യാഴാഴ്ച രാജസ്ഥാന് യുനൈറ്റഡ് എഫ്.സിയെ നേരിടും. കോര്പറേഷന് സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് രാജസ്ഥാന് അഭിമാന പോരാട്ടംകൂടിയാണ്. റിയല്‍ കശ്മീരിനോടും ഡല്‍ഹി എഫ്.സിയോടും തോല്‍വി വഴങ്ങിയ ഇവർ ആദ്യ ജയംതേടിയാണ് കോഴിക്കോട്ടെത്തിയത്.
ഇൻറർ കാശിക്കെതിരെ സമനിലയോടെ തുടങ്ങിയ ഗോകുലം ലീഗില്‍ തോല്‍വിയറിഞ്ഞിട്ടില്ല. കഴിഞ്ഞ മാച്ചില്‍ നെരോക്ക എഫ്.സിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകളുടെ ഉജ്ജ്വല ജയം നേടിയിരുന്നു. നിലവില്‍ നാലു പോയന്റുമായി ഗോകുലം പോയന്റ് ടേബിളില്‍ നാലാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.