ഐ ​ലീ​ഗ്: ഇന്ന് ഗോകുലം x മുഹമ്മദൻസ്

കൊ​ൽ​ക്ക​ത്ത: ഐ ​ലീ​ഗി​ൽ ഞാ​യ​റാ​ഴ്ച ഗോ​കു​ലം കേ​ര​ള​ക്ക് എ​തി​രാ​ളി​ക​ൾ മു​ഹ​മ്മ​ദ​ൻ​സ് എ​സ്.​സി. കൊ​ൽ​ക്ക​ത്ത​യി​ൽ മു​ഹ​മ്മ​ദ​ൻ​സി​ന്റെ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ക​ളി​യി​ൽ ജ​യി​ച്ചാ​ൽ മാ​ത്ര​മെ കേ​ര​ള സം​ഘ​ത്തി​ന് കി​രീ​ട​പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ക​ഴി​യൂ. ര​ണ്ട് ത​വ​ണ തു​ട​ർ​ച്ച​യാ​യി ചാ​മ്പ്യ​ന്മാ​രാ​യ ഗോ​കു​ല​ത്തി​ന് ഇ​ക്കു​റി പ​ക്ഷേ തി​രി​ച്ച​ടി​ക​ളേ​റ്റു. എ​വേ മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി ശീ​ല​മാ​ക്കി​യ മ​ല​ബാ​റി​യ​ൻ​സ് ഏ​റ്റ​വും ഒ​ടു​വി​ൽ കോ​ഴി​ക്കോ​ട്ട് ന​ട​ന്ന ഹോം ​മാ​ച്ചി​ൽ റൗ​ണ്ട് ഗ്ലാ​സ് പ​ഞ്ചാ​ബി​നോ​ടും പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി.

15ൽ ​ഏ​ഴ് ജ​യ​വും മൂ​ന്ന് സ​മ​നി​ല​യും അ​ഞ്ച് തോ​ൽ​വി​യു​മാ​യി ഗോ​കു​ലം (24) നാ​ലാ​മ​താ​ണ്. ശ്രീ​നി​ധി ഡെ​ക്കാ​നും (34) റൗ​ണ്ട് ഗ്ലാ​സും (34) ട്രാ​വു എ​ഫ്.​സി​യും (26) ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ. ഒ​രോ ടീ​മി​നും 22 വീ​തം മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.

Tags:    
News Summary - I League-Gokulam-Mohammedans-football competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.