ഐ ലീഗ്: ഗോകുലത്തിന് വീണ്ടും തോൽവി

കൊൽക്കത്ത: ലീഡ് നേടിയ ശേഷം രണ്ട് ഗോളുകൾ വഴങ്ങിയ ഗോകുലം കേരള എഫ്.സിക്ക് ഐ ലീഗിൽ വീണ്ടും നിരാശ. മുഹമ്മദൻസ് 2-1നാണ് ഗോകുലത്തെ തോൽപിച്ചത്. 13ാം മിനിറ്റിൽ അബ്ദുൽ ഹക്കു ഗോകുലത്തിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ, അബിയോള ദൗദ 67ാം മിനിറ്റിൽ മുഹമ്മദൻസിനായി തിരിച്ചടിച്ചു.

രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് കീൻ ലൂയിസ് ആതിഥേയരുടെ വിജയഗോളും നേടി. നിലവിലെ ജേതാക്കളായ ഗോകുലത്തിന് 16 കളികളിൽ നിന്ന് 24 പോയന്റുമായി പട്ടികയിൽ നാലാം സ്ഥാനം മാത്രമാണുള്ളത്.

Tags:    
News Summary - I League: Gokulam lost again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.