Posted On
date_range Updated On
date_range ഖത്തറിനെതിരായ ലോകകപ്പ് യോഗ്യത മത്സരം; ഗുർപ്രീത് സിങ് ഇന്ത്യൻ ക്യാപ്റ്റൻ
ദോഹ: ചൊവ്വാഴ്ച ഖത്തറിനെതിരെ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു നയിക്കും. നീലപ്പടയുടെ സ്ഥിരം നായകൻ സുനിൽ ഛേത്രി വ്യാഴാഴ്ച കൊൽക്കത്തയിൽ നടന്ന കുവൈത്തിനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചിരുന്നു.
ചൊവ്വാഴ്ച ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന കളിക്കായി ശനിയാഴ്ചയാണ് ഇന്ത്യൻ ടീം ഖത്തറിലെത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഖത്തറിനെതിരെ ഇഗോർ സ്റ്റിമാക് പരിശീലിപ്പിക്കുന്ന സംഘത്തിന് ജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.