ആദ്യ ജയംതേടി ഗോകുലം വനിതകൾ ഇന്ന്​ ഇറാൻ ക്ലബിനെതിരെ

അ​ഖ​ബ (ജോ​ർ​ഡ​ൻ): ആ​ദ്യ ക​ളി​യി​ൽ ജോ​ർ​ഡ​ൻ ടീ​മി​നോ​ട്​ തോ​ൽ​വി അ​റി​ഞ്ഞ ഗോ​കു​ലം ജ​യം തേ​ടി ബു​ധ​നാ​ഴ്​​ച ഇ​റാ​നി​യ​ൻ ക്ല​ബാ​യ ഷ​ഹ​ർ​ദാ​രി സി​ർ​ജാ​നു എ​തി​രെ ക​ള​ത്തി​ൽ. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30 നു ​ആ​ണ് മ​ത്സ​രം. ജോ​ർ​ഡ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ക​ളി ത​ത്സ​മ​യം ഉ​ണ്ടാ​യി​രി​ക്കും.

ജോ​ർ​ഡ​ൻ ക്ല​ബാ​യ അ​മ്മാ​ൻ എ​ഫ്.​സി​ക്കെ​തി​രെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ 2 -1നാ​യി​രു​ന്നു ഗോ​കു​ല​ത്തി​‍െൻറ തോ​ൽ​വി. ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​ന് മു​ന്നി​ട്ടു നി​ന്ന ശേ​ഷം ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ടു ഗോ​ൾ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ആ​ദ്യ മ​ത്സ​രം ഉ​സ്‌​ബെ​ക്ക് ടീ​മി​നോ​ട് 2 -1 വി​ജ​യി​ച്ചാ​ണ് ഇ​റാ​ൻ ക്ല​ബ് ഇ​റ​ങ്ങു​ന്ന​ത്. 'ഇ​നി ര​ണ്ടു മ​ത്സ​ര​ങ്ങ​ളും പ്ര​ധാ​ന​മാ​ണ്. ര​ണ്ടും വി​ജ​യി​ക്ക​ണം. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഒ​ന്ന് ര​ണ്ടു തെ​റ്റു​ക​ളാ​ണ്​ വി​ന​യാ​യ​ത്​' -കോ​ച്ച് പ്രി​യ പി.​വി പ​റ​ഞ്ഞു.

Tags:    
News Summary - Gokulam women today for their first win Against the Iranian club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT