Posted On
date_range Updated On
date_range ഈസ്റ്റ് ബംഗാളിനെ തരിപ്പണമാക്കി ഗോകുലം വനിതകൾ തുടങ്ങി
അഹ്മദാബാദ്: ഇന്ത്യൻ വനിത ലീഗിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സിക്ക് വൻജയത്തോടെ തുടക്കം. ബുധനാഴ്ച ട്രാൻസ്‌സ്റ്റേഡിയയിൽ നടന്ന ഗ്രൂപ് എ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയെ 8-2ന് തകർത്തു. സബിത്ര ഭണ്ഡാരി അഞ്ചു ഗോളും ഇന്ദുമതി കതിരേശൻ, വിവിയൻ കോനാട് അദ്ജെയ്, ക്യാപ്റ്റൻ ഡാങ്‌മെയ് ഗ്രേസ് എന്നിവർ ഓരോ ഗോളും നേടി.
2, 4, 22, 70, 89 മിനിറ്റുകളിലാണ് സബിത്ര വലകുലുക്കിയത്. ഏഴാം മിനിറ്റിൽ ഇന്ദുമതിയും 77ൽ ഡാങ്‌മെയിയും 79ൽ വിവിയനും സ്കോർ ചെയ്തു. റിമ്പ ഹാൽഡറും തുളസി ഹെംബ്രാമുമാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.