Posted On
date_range Updated On
date_range 14 അടിച്ച് ഗോകുലം കേരള
അഹമ്മദാബാദ്: ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള ഗോൾമഴയുമായി വിജയ വഴിയിലേക്ക് തിരിച്ചെത്തി. 14 ഗോളുകളാണ് കഹാനി എഫ് സിക്ക് എതിരെ ഗോകുലം ഇന്ന് അടിച്ചുകൂട്ടിയത്. 14-1 നായിരുന്നു ഗോകുലത്തിന്റെ വിജയം.
അഞ്ചു ഗോളടിച്ച സന്ധ്യ രംഗനാഥനാണ് കളിയിലെ താരം. സബിത്ര ഭന്തരി നാലു ഗോളുകളും ഇന്ധുമതി രണ്ടു ഗോളുകളും നേടി. ഒപ്പം ഒരോ ഗോളുമായി ആശ, വിവിയൻ, ഷിൽകി എന്നിവരും ചേർന്ന് സ്കോർ 14 ൽ എത്തിച്ചു.
അവസാന മത്സരത്തിൽ മിസാക യുണൈറ്റഡിനോട് സമനില വഴങ്ങിയതിന്റെ നിരാശയാണ് ഗോൾവർഷത്തോടെ കഹാനി എഫ് സിക്കെതിരെ ഗോകുലം കേരള തീർത്തത്.
അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 പോയിന്റുമായി ഗോകുലം കേരള തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ഇനി മെയ് 9ന് ഗോകുലം കേരള മാതാ രുക്മണി ക്ലബിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.