Posted On
date_range Updated On
date_range ഇംഗ്ലീഷ് ഫോർവേഡ് ഗാരി ഹൂപ്പർ ബ്ലാസ്റ്റേഴ്സിലേക്ക്?
കോഴിക്കോട്: ഇംഗ്ലീഷ് ഫോർവേഡ് ഗാരി ഹൂപറുമായി കേരള ബ്ലാസ്റ്റേഴ്സ് ധാരണയിലെത്തിയതായി സൂചന. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്കോട്ടിഷ് ലീഗ് എന്നിവയിൽ ഗോളടിച്ചുകൂട്ടിയ 32കാരനുമായി ഒരുവർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ഫുട്ബാൾ ട്രാൻസ്ഫർ സൈറ്റുകൾ റിപ്പോർട്ട് ചെയ്തു.
ഗോളടിയന്ത്രം ബർത്ലോമിയോ ഒഗ്ബച്ചെക്ക് പകരക്കാരനെ തേടുന്ന ടീം മാനേജ്മെൻറിെൻറ മികച്ച തെരഞ്ഞെടുപ്പായാണ് ഹൂപ്പറുടെ കരാറിനെ വിശേഷിപ്പിക്കുന്നത്. ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവും. സ്കോട്ടിഷ് ലീഗിൽ സെൽറ്റിക്കിനായി കളിച്ച താരം 95 മത്സരങ്ങളിൽ 63 ഗോൾ നേടി. പിന്നീട് നോർവിച് സിറ്റിയിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കളിച്ചു. ആസ്ട്രേലിയൻ 'എ' ലീഗ് ക്ലബ് വെല്ലിങ്ടൺ ഫീനിക്സിൽനിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.