Posted On
date_range Updated On
date_range ബാർസലോണയിൽ വീണ്ടും ഫുട്ബാൾ താരത്തെ കൊള്ളയടിച്ചു
മഡ്രിഡ്: ബാർസലോണയിൽ വീണ്ടും ഫുട്ബാൾ കളിക്കാരനെ കൊള്ളയടിച്ചു. ഇത്തവണ ഔബാമിയാങ്ങിന്‍റെ വീട്ടിലാണ് കൊള്ള നടന്നത്. ആയുധധാരികളായ കള്ളന്മാർ ഔബയേ ആക്രമിച്ചു പരിക്കേല്പിച്ചു. ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം വിലയേറിയ വസ്തുക്കൾ കൊള്ളയടിക്കുകയായിരുന്നു.
ലെവൻഡോവ്സ്കിയുടെ കാറിൽ നിന്ന് വിലയേറിയ വാച്ചു കവർന്ന ശേഷം ഒരാഴ്ചക്കിടയിലെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
പുറത്തു നിന്നെത്തിയ ആയുധ ധാരികളായ അക്രമികൾ കാസ്റ്റ ഡ ഫെൽസിലെ താരത്തിന്‍റെ വില്ലയിലെ ഗാർഡനിൽ ഒളിച്ചിരുന്നാണ് അകത്ത് കടന്നത്. ഔബയേ ഭീഷണിപ്പെടുത്തി സേഫ് തുറക്കാൻ ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തു. വിലപിടിപ്പുള്ള ഒട്ടേറെ ജൂവലറി ഇനങ്ങൾ നഷ്ടപ്പെട്ടതായി കറ്റലാനിയൻ റേഡിയോ ആർ.എ.സി ഒന്ന് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.