ബാഴ്​സലോണ പ്രസിഡൻറ്​ ജോസഫ്​ ബർതമ്യു രാജിവെച്ചു

മാഡ്രിഡ്​: ബാഴ്​സലോണ പ്രസിഡൻറ്​ ജോസഫ്​ മരിയ ബർതമ്യു രാജിവെച്ചു. ബർതമ്യുവിനെതിരെ പ്രതിഷേധം ശക്​തമാകുന്നതിനിടെയാണ്​ രാജി. ക്ലബി​െൻറ ബോർഡ്​ ഓഫ്​ ഡയറക്​ടേഴ്​സും രാജിവെച്ചിട്ടുണ്ട്​. 90 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കും.

പുതിയ ​എക്​സിക്യൂട്ടീവ്​ ബോർഡ്​ സ്ഥാനമേൽക്കുന്നത്​ വരെ താൽക്കാലിക സമിതിയാവും ക്ലബി​െൻറ ദൈനംദിന കാര്യങ്ങൾ നടത്തുക. ക്ലബിൽ ​ബർതമ്യുവി​െൻറ ഭാവി തീരുമാനിക്കുന്ന വോ​ട്ടെടുപ്പ്​ നടക്കാനിരിക്കെയാണ്​ രാജി.

പ്രസിഡൻറ്​ സ്ഥാനത്ത്​ നിന്ന്​ ബർത്യുമുവിനെ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ 20,000ത്തോളം വരുന്ന ആരാധാകർ ഒപ്പിട്ട നിവേദനവും സമർപ്പിക്കപ്പെട്ടിരുന്നു. അതേസമയം, കോവിഡ്​ വ്യാപനം മുൻനിർത്തി പ്രസിഡൻറ്​ സ്ഥാനത്ത്​ നിന്ന്​ നീക്കാനുള്ള വോ​ട്ടെടുപ്പ്വൈകിപ്പിക്കാനായിരുന്നു ബർതമ്യുവി​െൻറ ശ്രമം. ഇതിനിടയിലാണ്​ അദ്ദേഹം നാടകീയമായി രാജി തീരുമാനം പ്രഖ്യാപിച്ചത്​.

സൂപ്പർ താരം ലയണൽ മെസി ക്ലബ്​ വിടുന്നുവെന്ന വാർത്തകൾ പുറത്ത്​ വന്നതോടെയാണ്​ പ്രസിഡൻറിനെതിരായ ആരാധകരുടെ രോഷം കനത്തത്​. ബാഴ്​സ പ്രസിഡൻറ്​ ബർതമ്യുവുമായുള്ള അഭിപ്രായ ഭിന്നതകളാണ്​ മെസിയുടെ അതൃപ്​തിക്ക്​ പിന്നിലെന്നായിരുന്നു റിപ്പോർട്ടുകൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.