ഓസ്​ട്രിയയെ വീഴ്​ത്തി നെതർലൻഡ്​സ്​ യൂറോ പ്രീക്വാർട്ടറിൽ

സ്​റ്റർഡാം: ഒാസ്​ട്രിയയെ 2-0ത്തിന്​ തോൽപിച്ച്​ ഗ്രൂപ്​ സിയിൽ നിന്നും പ്രീ ക്വാർട്ടർ ഉറപ്പിച്ച്​ നെതർലൻഡ്​സ്​. സ്വന്തം നാട്ടുകാരുടെ മുന്നിൽ ഓസ്​ട്രിയക്കെതിരെ കളത്തിലിറങ്ങിയ ഓറഞ്ച്​ പടക്ക്​ ഇരു പകുതിയിലെയും രണ്ടു ഗോളുകളാണ്​ തുണച്ചത്​. 11ാം മിനിറ്റിൽ വാറിലൂടെ ലഭിച്ച പെനാൽറ്റി ടീമി​ന്‍റെ സൂപ്പർ താരം മെംഫിസ്​ ഡീപെ ഗോളാക്കുകയായിരുന്നു. തുടക്കം മുതലെ ലീഡ്​ നേടിയെങ്കിലും 67ാം മിനിറ്റിലാണ്​ നെതർലൻഡ്​സ്​ ലക്ഷ്യം കാണുന്നത്​. ഡെൻസേൽ ഡംഫ്രെയ്​സാണ്​ സ്​കോറർ. തോറ്റെങ്കിലും ആദ്യ മത്സരം ജയിച്ച ഓസ്​ട്രിയക്ക്​ നോക്കൗട്ട്​ പ്രതീക്ഷയുണ്ട്​.

12,000 ഓളം കാണികൾ എത്തിയ യൊഹാൻ ക്രൈഫ്​ അറീനയിലായിരുന്നു ഓറഞ്ചു പടയുടെ തേരോട്ടം. നേരത്തെ യുക്രെയ്​നെ വീഴ്​ത്തി തുടക്കം ഗംഭീരമാക്കിയ ടീമിനെതിരെ പിടിച്ചുനിൽക്കാൻ ഒരു ഘട്ടത്തിലും ആസ്​ട്രിയക്കായില്ല. കഴിഞ്ഞ രണ്ടു പ്രധാന ചാമ്പ്യൻഷിപ്പുകളിലും യോഗ്യത കടമ്പ കടക്കാനാവാതെ പോയ വിഷമം തീർക്കുന്ന പ്രകടനമായിരുന്നു ഇന്നലെയും മൈതാനം കണ്ടത്​. കഴിഞ്ഞ ദിവസം നോർത്ത്​ മാസിഡോണിയയെ വീഴ്​ത്തിയ ആസ്​ട്രിയക്ക്​ ​യുക്രെയ്​നെതിരെ ജയിക്കാനായാൽ പ്രതീക്ഷയുണ്ട്​. 

Tags:    
News Summary - Euro 2020: Netherlands beat Austria to enter Pre quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.