മാസിഡോണിയയെ തകർത്ത്​ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി യുക്രൈൻ

ബുക്കാറസ്റ്റ്​: യൂറോ കപ്പിൽ ഗ്രൂപ്പ്​ സിയിൽ ഇന്ന്​ നടന്ന മത്സരത്തിൽ വടക്കൻ മാസിഡോണിയയെ ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ തകർത്ത്​ യുക്രൈൻ. 29-ാം മിനിറ്റിൽ ആന്ദ്രെ യാർമൊല​േങ്കായും 34-ാം മിനിറ്റിൽ റോമൻ യരേംചുക്കുമാണ്​ യുക്രൈന്​ വേണ്ടി വലകുലുക്കിയത്​. 57-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു​ മാസിഡോണിയ ആശ്വാസ ഗോൾ കണ്ടെത്തിയത്​. ജയത്തോടെ യുക്രൈൻ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി.

84-ാം മിനിറ്റിൽ മലിനോവ്​സ്​കിയടിച്ച ​പെനാൽറ്റി കിക്കടക്കം ഗോൾപോസ്റ്റിലേക്ക്​ എതിരാളികൾ തൊടുത്തുവിട്ട എ​േട്ടാളം കൂറ്റൻ ഷോട്ടുകളാണ്​ മാസിഡോണിയൻ ഗോളിയായ ദിമിത്രിയവസ്​കി തടഞ്ഞിട്ടത്​. താരത്തി​െൻറ കിടിലൻ സേവുകളില്ലായിരുന്നെങ്കിൽ മാസിഡോണിയയുടെ തോൽവിയുടെ ആഘാതം വർധിച്ചേനെ. ആദ്യ പകുതി യുക്രൈൻ കൊണ്ടുപോയതോടെ സമനില ഗോൾ നേടാൻ രണ്ടാം പകുതിയിൽ മാസിഡോണിയൻ മുന്നേറ്റം കിണഞ്ഞ്​ പരിശ്രമിച്ചിരുന്നു. 

Tags:    
News Summary - Euro 2020 matchday Ukraine North Macedonia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT