ജോൾ െപാഹാൻപ്ലോ ഫിൻലൻഡിനായി ഗോൾ നേടുന്നു
Posted On
date_range Updated On
date_range യൂറോ കപ്പ്: കന്നി പോരാട്ടത്തിൽ ഡെൻമാർക്കിനെ അട്ടിമറിച്ച് ഫിൻലൻഡ്
കോപൻഹേഗൻ: ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഡെൻമാർക്ക്-ഫിൻലാൻഡ് മത്സരം, നീണ്ടനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുനരാരംഭിച്ചപ്പോൾ അവസാന ചിരി കന്നി പോരാട്ടത്തിനെത്തിയ ഫിൻലൻഡുകാർക്കൊപ്പം.
വൈകി പുനരാരംഭിച്ച മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ 54ാം സ്ഥാനത്തുള്ള ഫിൻലൻഡ് കരുത്തരായ ഡെൻമാർകിനെ 1-0ത്തിന് അട്ടിമറിച്ചു.
59ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ ജോൾ െപാഹാൻപ്ലോയാണ് യൂറോകപ്പിൽ ഫിൻലൻഡിനായി അത്ഭുതം സൃഷ്ടിച്ചത്. 74ാം മിനിറ്റിൽ ഡെൻമാർക്കിന് പെനാൽറ്റി ലഭിച്ചെങ്കിലും കിക്ക് സേവ്ചെയ്ത് ഫിൻലൻഡ് ഗോൾ കീപ്പർ ലൂകാസ് റാഡകിയും താരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.