Posted On
date_range Updated On
date_range 2019 ഒക്ടോബർ അഞ്ചിനു ശേഷം ഹസാർഡിന് ആദ്യഗോൾ
മഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ സമനിലക്കു പിന്നാലെ സ്പാനിഷ് ലാ ലിഗയിൽ കളത്തിലിറങ്ങിയ റയൽ മഡ്രിഡിന് ജയം. പ്രമോഷൻ ടീമായ ഹ്യൂവസ്കയെ 4-1ന് തകർത്ത റയൽ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. കരിം ബെൻസേമ ഇരട്ട ഗോൾ നേടിയപ്പോൾ (45, 91) എഡൻ ഹസാഡും (40), ഫ്രെഡറിേകാ വാൽവെർഡെയുമാണ് (54) ഒാരോ ഗോളടിച്ചത്.
പരിക്കും ഫിറ്റ്നസും തളർത്തിയ ഇടവേളക്കു ശേഷം തിരിച്ചെത്തിയ ഹസാഡ് ജൂലൈക്കുശേഷം ആദ്യമായാണ് സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിച്ചത്. അതാവെട്ട മിന്നും ഗോളിലൂടെയുമായി. 2019 ഒക്ടോബർ അഞ്ചിനു ശേഷം ആദ്യമായാണ് ബെൽജിയം താരം റയലിനായി ഗോളടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.