Posted On
date_range Updated On
date_range ഡ്യൂറൻഡ് കപ്പ്: ഹൈദരാബാദിനെ ചെന്നൈയിൻ വീഴ്ത്തി
ഗുവാഹതി: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിൽ ചെന്നൈയിൻ എഫ്.സി 3-1ന് ഹൈദരാബാദ് എഫ്.സിയെ തോൽപിച്ചു. നാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചിൻഗ്ലെസന സിങ് ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡ് പിടിച്ചെങ്കിലും അതിന്റെ ആനുകൂല്യം മുതലെടുക്കാൻ ഹൈദരാബാദിനായില്ല. ആറാം മിനിറ്റിൽ മലയാളി താരം അലക്സ് സജിയുടെ സെൽഫ് ഗോൾ ഹൈദരാബാദുകാർക്ക് തിരിച്ചടിയായി. തുടർന്ന് ചെന്നൈയിനുവേണ്ടി കോണർ ഷീൽഡ്സും (15) ജോർഡൻ മറേയും (46) സ്കോർ ചെയ്തു. കൊൽക്കത്തയിൽ നടന്ന ഗ്രൂപ് എ കളിയിൽ പഞ്ചാബ് എഫ്.സിയും ബംഗ്ലാദേശ് ആർമിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.